കൊല്ലം : സംസ്ഥാന സ്കൂൾ കലേത്സവത്തിൽ എച്ച്എസ്എസ് വിഭാഗം നാദസ്വര മത്സരത്തിൽ തുടർച്ചയായി രണ്ടാം വർഷവും എ ഗ്രേഡ് നേട്ടവുമായി അഭിമാനമായി വിനായക് എം.എസ്.തൊടുപുഴ മണക്കാട് എൻ.എസ്.എസ് .എച്ച്.എസ്.എസിലെ പ്ലസ്ടുകൊമേഴ്‌സ് വിദ്യാർത്ഥിയായ വിനായക് തൊടുപുഴ മധുവിലാസത്തിൽ സുനിയുടെയും വിനിതയുടെയും മകനാണ്.വിനായകിന്റെ ആദ്യ ഗുരുനാദസ്വരവിദ്വാനായ പിതാവ് സുനിയായിരുന്നു..അഞ്ചാംക്ലാസിൽ നാദസ്വരം പഠിച്ചുതുടങ്ങിയ വിനായക് നിലവിൽ ഗുരുകാഞ്ചികാമകോടി മഠംആസ്ഥാനവിദ്വാൻ വൈക്കം ഷാജിയുടെ ശിഷ്യനാണ്.