
കുമളി: ഗവ: ഹയർസെക്കൻഡറി സ്‌കൂളിനു സമീപം കക്കൂസ് മാലിന്യം റോഡിലൂടെ ഒഴുകുന്നതായി പരാതി.
കുമളി മൂന്നാർ സംസ്ഥാന പാതയിൽ കക്കുസിലെയും കുളിമുറികളിലെയും മലിന ജലം ഒഴുകിയിട്ടും നടപടിയെടുക്കാതെ കുമളിയിലെ ആരോഗ്യ വകുപ്പ് അധികൃതർ കണ്ണടക്കുന്നു. സ്വകാര്യ വ്യക്തികളുടെ വീടുകളിലെ കക്കൂസുകളിൽ നിന്നു ഒഴുക്കുന്ന മലിന ജലമാണ് റോഡിൽ നിരന്നൊഴുകുന്നത്. ശുചിമുറികളിലെ മലിന ജല പൈപ്പ് മണ്ണിനടിയിൽ സ്ഥാപിച്ച് റോഡിലേക്കു ഒഴുക്കുന്നതായും പരാതി ഉണ്ടായിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തോളമായി മലിന ജലം റോഡിൽ നിരന്നൊഴുകുന്നത് കുമളി പ്രാഥമിക ആരോഗ്യേ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ട്രെ നാട്ടുകാർ പല തവണ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയിട്ടില്ലായെന്നാണ് പരാതി. പകൽ കുളിമുറിയിലെ വെള്ളവും രാത്രി കക്കുസ് മാലിന്യങ്ങളും തുറന്ന് വിടുന്നത് മൂലമുള്ള
ദുർഗന്ധം മൂലം കാൽനട പോലും ദുസഹമാകുന്നു. സമീപത്തെ ഭക്ഷണശാലകളിലും , വീടുകളിലും ദുർഗന്ധം എത്തുന്നു. മലിന ജലം നിരന്നൊഴുകുന്നതുമൂലം റോഡിന്റ് വശത്തുകൂടിയുള്ള കാൽനട പോലും ദുസ്സഹമാണ്.
സ്‌കൂളിന് സമീപമായതിനാൽ ഇതു മൂലം അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നു പോലെ
പ്രതിസന്ധിയിലാണ് . അടിയന്തിരമായി ആരോഗ്യ വകുപ്പ് ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു.