vijayakumar
ഭാരതീയ മസ്ദൂർ സംഘം ആലക്കോട് മേഖല കാര്യാലയത്തിന്റെ ഉദ്ഘാടനം ബി.എം.എസ്. ദേശീയ സമിതി അംഗം കെ.കെ.വിജയകുമാർ നിർവഹിക്കുന്നു

തൊടുപുഴ:ഭാരതീയ മസ്ദൂർ സംഘം ആലക്കോട് മേഖലാ കാര്യാലയം 'മസ്ദൂർ ഭവൻ' ഉദ്ഘാടനം ചെയ്തു.
ബി.എം.എസ്. ദേശീയ സമിതി അംഗം കെ.കെ.വിജയകുമാർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. യൂണിറ്റ് ട്രഷറർ എം.പി പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനാനന്തരം നടന്ന കുടുംബ സംഗമം സിബി വർഗീസ് ഉദ്ഘാടനം ചെയ്തു. നാഗാർജുന എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തി. ആദ്യകാല യൂണിയൻ സെക്രട്ടറി രാജു ചുമതലക്കാരായിരുന്ന റ്റി.ആർ ശ്രീകുമാർ, സി.എ. ഷാജി കുമാർ,വി.എസ്.പീതാംബരൻ, എ.പി.വേണുഗോപാൽ, എൻ. രാജരാമൻ മൂസ്,റ്റി.എൻ ബേബി എന്നിവരെ ചടങ്ങിൽ ആദരിച്ചു ടെക്‌നിക്കൽ ഡയറക്ടർ ഡോ.സി.എസ്.കൃഷ്ണ കുമാർ, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക്.കെ.എൻ. രാജു, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.എം സിജു,യൂണിയൻ മുതിർന്ന പ്രവർത്തക അൽഫോൻസാ മാത്യു, യൂണിറ്റ് സെക്രട്ടറി വിനോജ് കുമാർ, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് സി.രാജേഷ്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷിന്റോ ജോസഫ്, ബി.എം.എസ്.സംസ്ഥാന സംഘടന സെക്രട്ടറി കെ.മഹേഷ്, എന്നിവർ പ്രസംഗിച്ചു. കുടുംബ സംഗമത്തെ തുടർന്ന് സ്റ്റാർ വോയ്‌സ് തൊടുപുഴ അവതരിപ്പിച്ച കരോക്കെ ഗാനമേളയും നടന്നു.