പീരുമേട്: കൊല്ലം ോതേനി ദേശീയ പാതയിൽ മുറിഞ്ഞ പുഴയിൽസ്വകാര്യ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക് . ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയിൽ നിന്ന് ചങ്ങനാശേരിക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണ്ണാടക സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച മിനി വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. തീർഥാടകർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തീർഥാടകരുടെ വാഹനത്തിലെ ഡ്രൈവർക്ക് പരിക്കേറ്റു. വാഹനം റോഡരുകിലെ വൈദ്യുതിപോസ്റ്റിൽ ഇടിച്ച് പോസ്റ്റ് തകർന്നു . ഇരു വാഹനങ്ങൾക്കും കേട്പാടുകൾ സംഭവിച്ചു . മോട്ടോർ വാഹന വകുപ്പ്, ഹൈവേ പൊലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.