തൊടുപുഴ: ഇന്ന് നടക്കുന്ന എൽ.ഡി.എഫ് ജില്ലാ ഹർത്താൽ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം തൊടുപുഴ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മണക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു. യോഗം സി.പി.എം തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ. സോമൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചു. ഏരിയാ കമ്മിറ്റിയംഗം കെ.ആർ. ഷാജി, ലോക്കൽ സെക്രട്ടറി ഷൈനു സൈമൺ, മറ്റ് എൽ.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ അണിനിരന്നു.