തൊടുപുഴ: ഭരണപ്പാർട്ടിയുടെ ഭീഷണി ഹർത്താലിന് നിന്നു കൊടുക്കാതെ ക്ഷേമപദ്ധതികൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ച വ്യാപാരി വ്യവസായി സമൂഹത്തെ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ അഭിനന്ദിച്ചു. ഭൂപതിവ് ചട്ട ഭേതഗതി നടപ്പാക്കാൻ 2019ൽ മുഖ്യമന്ത്രിയുടെ അദ്ധ്യ ക്ഷതയിൽ ചേർന്ന സർവ്വ കക്ഷിതീരുമാനങ്ങൾ ആക്ഷേപ രഹിതമായി നടപ്പാക്കാൻ ഇന്നും കഴിയാത്തവരാണ് ഹർത്താലിന് പിന്നിലെന്ന് എം. മോനിച്ചൻ പറഞ്ഞു. ഗവർണറെ പഴിചാരി രക്ഷപെടാൻ നോക്കേണ്ടതില്ലെന്ന തിരിച്ചറിവ് ജില്ലയിലെ ജനങ്ങൾക്ക് ഇതോടെ ബോധ്യപ്പെട്ടിട്ടുണ്ട്. സർവരംഗത്തും ദുരിതം വിതച്ച സർക്കാരിനെ രക്ഷിക്കാൻ ജില്ലാ ഹർത്താലും മതിയാവില്ലെന്ന് കാലം തെളിയിക്കുമെന്നും എം. മോനിച്ചൻ പറഞ്ഞു.