കുടയത്തൂർ: സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ ഫ്രൂട്ട്‌സ് ഡേ സംഘടിപ്പിച്ചു. നൂറിൽപരം വ്യത്യസ്തമായ പഴവർഗ്ഗങ്ങളുടെ പ്രദർശനമാണ് നടത്തിയത്. കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ജെ.എച്ച്‌.ഐ റോയിച്ചൻ ടി.പി. ഉദ്ഘാടനം ചെയ്തു. ജെ.എച്ച്‌.ഐ ഹരികുമാർ, സ്‌കൂൾ സമിതി അംഗം കെ.എൻ. രാജു, പ്രിൻസിപ്പൽ അനിൽ മോഹൻ എന്നിവർ സംസാരിച്ചു. നൂറിൽ പരം പഴങ്ങൾ പ്രദർശനത്തിന് ഉണ്ടായിരുന്നു. കുട്ടികളിൽ ബേക്കറി ഉപയോഗം കുറയ്ക്കാനും പഴങ്ങളും പച്ചക്കറികളും കൂടുതൽ നിത്യ ആഹാരത്തിൽ ഉൾപ്പെടുത്താനും പ്രേരണ നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.