പീരുമേട്: എസ്.എൻ ഡി.പി.യോഗം പീരുമേട് യൂണിയൻ വനിതാ സംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു. അമ്പിളി സുകുമാരൻ കുവലയറ്റം (പ്രസിഡന്റ്) , സുഷമ സുധാകരൻ പീരുമേട് (വൈസ് പ്രസിഡന്റ് ) , സിന്ധു വിനോദ് പത്തു മുറി(സെക്രട്ടറി) ബീനാ ചന്ദ്രൻ ഏലപ്പാറ(ഖജാൻജി ) , സുബി സുഭാഷ്അട്ടപ്പള്ളം ,ലൈജു സിദ്ധാർത്ഥ് ചെങ്കര, എം.ആർ. ജയശ്രീ പാമ്പനാർ, ശ്രീജാബിനു മുരിക്കടി, റജി രമേശ് കറപ്പു പാലം (കമ്മറ്റി അംഗങ്ങൾ ),ലതാ മുകുന്ദൻ കുമളി, ഇന്ദിരാ വിജയൻ ആനവിലാസം ,മിനി മണി യപ്പൻ ഡൈമുക്ക്(കേന്ദ്ര കമ്മറ്റി അംഗങ്ങൾ) എന്നിവരേയും തെരഞ്ഞെടുത്തു.

പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളംഗോപി വൈദ്യർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിതാ സംഘംകേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.പി.ബിനു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈ.പ്രസിഡന്റ് പി കെ രാജൻ, വനിതാസംഘം കേന്ദ്ര കമ്മിറ്റി അംഗം ഷൈലജാ രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രാജേഷ് ലാൽ, സെക്രട്ടറി പ്രമോദ് ധനപാൽ, അമ്പിളി സുകുമാരൻ ,സിന്ദു വിനോദ്, എന്നിവർ പ്രസംഗിച്ചു.നിയുക്ത ബോർഡ് മെമ്പർ എൻ ജി സലിംകുമാർ, യൂണിയൻ കൗൺസിലർ മാരായ പി വി സന്തോഷ്, എം .എസ് ചന്ദ്രൻ, സദൻ രാജൻ, എന്നിവർ പങ്കെടുത്തു.