തൊടുപുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം, ഐ.എൻ.ടി.യു.സി റീജിണൽ പ്രസിഡന്റ് ഷാഹുൽ ഹമീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, ഡി.സി.സി മെമ്പർ കെ.എം. ഷാജഹാൻ, കെ.എസ്‌.യു സംസ്ഥാന സെക്രട്ടറി അസ്ലം ഓലിക്കൻ, നേതാക്കളായ ജോസുകുട്ടി ജോസ്, ഷാനു ഷാഹുൽ, അൽത്താഫ് സുധീർ, അബിൻ ജോയ്, റഹ്മാൻ ഷാജി, എബി ജോർജ്, അഷ്‌കർ ഷമീർ എന്നിവർ പ്രസംഗിച്ചു.