ebeena

ചേലച്ചുവട്: തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന തായ്‌ക്കൊണ്ട ചാമ്പ്യൻഷിപ്പ് ഫൈറ്റിങ്ങിൽ മുരിക്കാശ്ശേരി പാവനാത്മാ കോളേജ് അവസാനവർഷ പി.ജി വിദ്യാർത്ഥിനി എബീന ബെന്നി ഒന്നാം സ്ഥാനം നേടി. കട്ടപ്പന ചാമ്പ്യൻസ് തായ്‌ക്കൊണ്ട അക്കാഡമിയിലെ ആന്റണി ദേവസ്യയാണ് പരിശീലനം നൽകുന്നത്. ചേലച്ചുവട് പനയ്ക്കൽ ബെന്നി പൗലോസിന്റെയും വിമല ബെന്നിയുടെയും മകളാണ് .