
കരുണാപുരം: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കരുണാപുരം ഗ്രാമ പഞ്ചായത്തിലെ പ്രകാശ് ഗ്രാം- തേഡ് ക്യാമ്പ്- കട്ടേക്കാനം റോഡിന് ഡീൻ കുര്യാക്കോസ് എം.പി 375. 20 ലക്ഷം രൂപ അനുവദിച്ചു. കൊച്ചു പ്ലാംമൂട്ടിൽ ആരംഭിച്ച് കൂട്ടാറിൽ അവസാനിക്കുന്ന 4.75 കീലോ മീറ്രർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി ലാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ബിനു, സി.എസ്. യശോധരൻ, സുരേഷ് പി.എസ്, നടരാജ പിള്ള, സുനിൽ പൂതകുഴിയിൽ, ആൻസി തോമസ്, ശ്യാമള മധു, സതി അനിൽകുമാർ, ലത ഗോപകുമാർ, കെ.കെ. കുഞ്ഞുമോൻ, ഷാജി പ്രകാശ്ഗ്രാം എന്നിവർ സംസാരിച്ചു.