ഇടുക്കി: സർക്കാരിൽ നിന്ന് പ്രതിമാസ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരുന്നതും മരണപ്പെട്ടതുമായ രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ അവിവാഹിതരോ വിധവകളോ ആയ പെണ്മക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച് സർക്കാരിലേയ്ക്ക് റിപ്പോർട്ട് സമർപ്പിയ്ക്കുന്നതിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസ് വിവര ശേഖരണം നടത്തുന്നു. ജില്ലയിൽ നിന്നുള്ളവർ നേരിട്ടോ 04862222904 എന്ന ഫോൺ നമ്പരിലോ 15ന് മുമ്പ് ബന്ധപ്പെടണം.