ഇടുക്കി: ജില്ലയിലെ ഭാരതീയ ചികിത്സാവകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ 11 സർക്കാർ ആയുർവേദ ഹോമിയോ ഡിസ്‌പെൻസറികൾക്ക് ദേശീയ അംഗീകാരമായ എൻ.എ.ബി.എച്ച് എൻടി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു. ആയുർവേദ ഡിസ്‌പെൻസറികളായ രാജാക്കാട്, മൂന്നാർ, വാത്തിക്കുടി, കോടിക്കുളം, കരിമണ്ണൂർ, പുറപ്പുഴ എന്നിവയും ഹോമിയോ ഡിസ്‌പെൻസറികളായ കോലാനി, ചില്ലിത്തോട്, പഴയരിക്കണ്ടം, ചുരുളി, രാജകുമാരി എന്നിവയുമാണ് ഇപ്പോൾ അംഗീകാരത്തിന് അർഹമായത്. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ജില്ലയിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നുവരുന്നതായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ജയ്‌നി, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വിനീത പുഷ്‌കരൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ്. നൗഷാദ് എന്നിവർ അറിയിച്ചു.