​നെ​ടു​ങ്ക​ണ്ടം:​ നെ​ടു​ങ്ക​ണ്ടം​ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ ഡോ​ക്ട​ർ​ പകുതി ദിവസം പോലും ആശുപത്രിയിലെത്തി രോഗികളെ നോക്കുന്നില്ലെന്ന്​ പ​രാ​തി​. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ ഫി​സി​ഷ്യ​നും​ ന്യൂ​റോ​ജി​സ്റ്റു​മാ​യ​ ഡോ​. ദീ​പ​നെ​തി​രെ ഡി.സി.സി മെമ്പർ പി.എസ്. പൊന്നുകുട്ടനാണ് പ​രാ​തി നൽകിയിരിക്കുന്നത്​. ആ​ഴ്ച​യി​ൽ​ മൂ​ന്ന് ദി​വ​സം​ മാ​ത്ര​മാ​ണ് ഡോ​ക്ട​ർ​ ആ​ശു​പ​ത്രി​യി​ൽ​ ജോ​ലി​ ചെ​യ്യു​ന്ന​തെന്ന് പരാതിയിൽ പറയുന്നു. ഒ​രു​ ദി​വ​സം​ പ​ര​മാ​വ​ധി​ 5​0​ രോ​ഗി​ക​ളെ​ മാ​ത്ര​മേ​ നോ​ക്കൂ​. ബാ​ക്കി​യു​ള്ള​ നാ​ല് ദി​വ​സം​ നെ​ടു​ങ്ക​ണ്ടം​ ടൗണിൽ തന്നെ​ സ്വ​കാ​ര്യ​ പ്രാ​ക്‌​റ്റീ​സ് ചെ​യ്യു​ക​യാ​ണ് ഈ​ ഡോ​ക്ട​റെന്നാണ് ആക്ഷേപം. ഇവിടെയെത്തുന്ന രോഗികളിൽ ഒ​രാ​ളു​ടെ​ കൈ​യി​ൽ​ നി​ന്ന് 5​0​0​ രൂ​പ വീതമാണ് ഫീസ് ഇടാക്കുന്നതെന്നും ആരോപണമുണ്ട്.​ ആ​ശു​പ​ത്രി​ അ​ധി​കൃ​ത​ർ​ ഇ​തി​ന് ഒ​ത്താ​ശ​ ചെ​യ്യു​ന്ന​താ​യും​ ആ​രോ​പ​ണ​മു​ണ്ട്. ഈ​ ഡോ​ക്ട​ർ​ക്കെ​തി​രെ​ ശ​ക്ത​മാ​യ​ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊന്നുകുട്ടൻ സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.