അടിമാലി: ജില്ലാ ലൈബ്രറി കൗൺസിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി യു.പി വിഭട്ടഗം ജില്ലാ തല വായനമത്സരം ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.ജി. സത്യൻ സ്വാഗതം പറഞ്ഞു. പി.എൻ. ബാലകൃഷ്ണൻ, കെ.ശിവൻ, പി.എൻ. ചെല്ലപ്പൻ നായർ എന്നിവർ സംസാരിച്ചു. മത്സരത്തിൽ മുരിക്കാശ്ശേരി നാഷണൽ ലൈബ്രറിയിലെ മരിയ കാർമൽ, ശാന്തിഗ്രാം വിജയ ലൈബ്രറിയിലെ ഹൃദ്യ ബിനോ, മുരിക്കാശ്ശേരി നാഷണൽ ലൈബ്രറിയിലെ മരിയ ഫെബിൻസ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. നാല് മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ കാഷ്മീര എ.ജെ., വൈഗ രാജേഷ്, സന ഫാത്തിമ ജലീൽ, മാധവ് കൃഷ്ണ പി.എം.,ജോർജ് നോയൽ,അരുണിമ അനിൽകുമാർ, സുനിഘ്. കെ.സുനിൽ എന്നിവർ നേടി. ജില്ലാ പ്രസിഡന്റ് ആർ. തിലകൻ, സെക്രട്ടറി ഇ.ജി. സത്യൻ എന്നിവർ പ്രസംഗിച്ചു..