കുമളി: ജില്ലാ ഹർത്താൽ ടൂറിസം മേഖലയിലും പൂർണമായിരുന്നു. ടൂറിസം രംഗത്തുള്ള ഹോട്ടലുകളടക്കം വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞ് കിടന്നു. രാവിലെ ജംഗ്ഷനുകളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു വെങ്കിലും ഉച്ചയോടെ മഴ പെയ്തതോടെ തടച്ചിൽ അവസാനിപ്പിച്ചു. കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങിയില്ല. ടാക്‌സികളും ഓട്ടോറിക്ഷകളും ഓടിയില്ല. ഇടുക്കിയിൽ ഹർത്താൽ ആണെന്നറിയാതെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ സഞ്ചാരികൾ കുടുങ്ങി. പലരും കട തിണ്ണകളിൽ അഭയം പ്രാപിച്ചു. ഹോട്ടലുകളും ഭക്ഷണ സാധനങ്ങൾ ലഭിക്കുന്ന കടകളും തുറക്കാതിരുന്നതിനാൽ പലരും പട്ടിണിയിലായി. ടൂറിസം മേഖലയെ ഹർത്താൽ ബാധിച്ചില്ല. തേക്കടിയിലെത്തിയ സഞ്ചാരികൾ പതിവുപോലെ സന്ദർശനം നടത്തി. സർക്കാർ സ്വകാര്യ ഓഫീസുകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.