കുമളി: കെ. എ. അബ്ദുൽ റസാഖിന്റെ 'കേരള നിയമസഭാംഗങ്ങൾ 2021 വരയും വിവരണവും' എന്ന ചിത്ര പുസ്തകം ഇന്ന് പുറത്തിറങ്ങും.ഇത് രണ്ടാം തവണയാണ് കേരള നിയമസഭയിലെ 140 പേരുടെ വരച്ച ചിത്രങ്ങളും മണ്ഡല വിവരണങ്ങളും ഉൾപ്പെടുത്തിയാണ് പുസ്തകം പുറത്തിറക്കുന്നത്.
225 രാഷ്ട്രങ്ങളിലെ രാഷ്ട്ര തലവന്മാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അബ്ദുൽ റസാഖ് പുസ്തകം പുറത്തിറക്കിയിരുന്നു.
ഇതിനകം പതിനായിരത്തിലധികം ചിത്രങ്ങൾ വരച്ചിട്ടുള്ള അബ്ദുൽ റസാഖ് കഴിഞ്ഞ 890 ദിവസമായി ഓൺലൈനിൽ വ്യത്യസ്തമായ പ്രദർശനം നടത്തിയും വരുന്നു. നൂറോളം രാഷ്ട്രങ്ങളിലെ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും ലഘു വിവരണങ്ങളും ഇതിനകം പ്രദർശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുമളി വ്യാപാരഭവനിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വർഗീസ് സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകന് നൽകി പുസ്തകം പ്രകാശനം ചെയ്യും.