അടിമാലി: സംസ്ഥാന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കോട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും റോഡ് ഉപരോധവും നടത്തി .അടിമാലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം പൊലീസ് സ്റ്റേഷനിൽ മുന്നിൽ റോഡ് ഉപരോധം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അദ്ധ്യക്ഷ വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബു. പി. കുര്യക്കോസ് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജോബി ചെമ്മല, ഷിൻസ് ഏലിയാസ്, ഡി.സി.സി ജനറൽ സെക്രട്ടറി ടി. സിദ്ധിഖ്, മകോൺഗ്രസ് ണ്ഡലം പ്രസിഡന്റ് ഹാപ്പി. കെ. വർഗീസ്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എം .എ അൻസാരി ,സി. എസ് നാസർ, എസ് .എ ഷജാർ, കെ. കൃഷ്ണമൂർത്തി , കെ. എസ് മൊയ്തു , രഞ്ജിത്ത് , അമൽ ബാബു, അഭിലാഷ് കെ. ബെന്നി , സന്തോഷ് എം. ബാലൻ എന്നിവർ സംസാരിച്ചു.