രാജാക്കാട്:രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടെ മുല്ലക്കാനം കപ്പേളയുടെ സുവർണ്ണ ജൂബിലിയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും 12 മുതൽ 21വരെ നടക്കുമെന്ന് വികാരി ഫാ.ജോബി വാഴയിൽ,സഹവികാരി ഫാ.പ്രിൻസ് പുളിയാങ്കൽ എന്നിവർ അറിയിച്ചു.12 ന് വൈകിട്ട് 5.30 ന് ഇടുക്കി രൂപത വികാരി ജനറാൾ മോൺ.അബ്രാഹം പുറയാറ്റ് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും തുടർന്ന് വിശുദ്ധ കുർബ്ബാന,നൊവേന.13 മുതൽ 20 വരെ എല്ലാ ദിവസവും വൈകിട്ട് 5.30 ന് വിശുദ്ധ കുർബ്ബാന,നൊവേന എന്നിവ നടത്തും.ഫാ.ജോബി കുത്തോട്ട്, ഫാ.ജെയിംസ് തെള്ളിയാങ്കൽ,ഫാ.ടോമി ലൂക്കാ ആനിക്കുഴിക്കാട്ടിൽ,ഫാ.ജോജു അടമ്പക്കല്ലേൽ,ഫാ.സേവ്യർ പുത്തൻപുരയ്ക്കൽ,ഫാ.ജെയിംസ് വലിയവീട്ടിൽ,ഫാ.ജെയിംസ് നിരവത്ത്, ഫാ.മാത്യു മറ്റത്തിൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. 21 ന് വൈകിട്ട് നാലിന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബ്ബാന, സന്ദേശം ഫാ.ഡോ.പോളി മണിയാട്ട്,6.15 ന് പ്രദക്ഷിണം , പ്രസുദേന്തി വാഴ്ച,സ്‌നേഹവിരുന്ന്.