panchagusthi

ചെറുതോണി: 46 -മത് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ് ഘാടനം ചെയ്തു. ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് പിണക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി ജോജി ഏലൂർ വൈസ് പ്രസിഡന്റ് മനോജ് കോക്കാട്ട് ,ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ് , നിമ്മി ജയൻ , സീനിയർ താരങ്ങളായ സേവ്യർ തൊടുപുഴ , ജിൻസ് വിജയൻ , പ്രസാദ് കട്ടപ്പന, സക്കീർ ഉടുമ്പന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു. മത്സരങ്ങൾ ദേശിയ റഫറിമാരായ നോബി കെ. കെ. , സന്ദീപ് മലപ്പുറം , ജിൻസി ജോസ് തുടങ്ങിയവർ നിയന്ത്രിച്ചു. പോൾ ജോർജ് , അനൂപ് മാത്യു , അനൂപ് അനിൽ തുടങ്ങിയവർ നേതൃത്വം നൽകി .