തൊടുപുഴ : നഗരസഭ ജനകീയാരോഗ്യകേന്ദ്രം വെങ്ങല്ലൂർ ഗാർഡിയൻ കൺട്രോൾസിന് എതിർവശമുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. . വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ദീപക്ക് അധ്യക്ഷത വഹിച്ചു.
കേന്ദ്ര ആരോഗ്യ ഗ്രാന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന ജില്ലയിലെ ആദ്യ വെൽനസ് സെന്ററാണിത്. നഗരസഭയിൽ നിലവിൽ വെങ്ങല്ലൂർ, പഴുക്കാകുളം, കുമ്പംകല്ല് എന്നിവിടങ്ങളിലാണ് ഹെൽത്ത് വെൽനസ് സെന്ററുകൾ അനുവദിച്ചിട്ടുള്ളത്. 1.33 കോടി രൂപയാണ് ഗ്രാന്റായി അനുവദിച്ചത്.
വെൽനെസ് സെന്ററുകളുടെ പ്രവർത്തനം ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 6 വരെയായിരിക്കും. ഡോക്ടർ, നഴ്‌സ് ഫാർമസിസ്റ്റ്, ജെ എച്ച് ഐ, എന്നിവരുടെ സേവനങ്ങൾ, ആവശ്യമരുന്നുകൾ എന്നിവയെല്ലാം സെന്ററിൽ ലഭ്യമാണ്.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ കരീം, സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം അദ്ധ്യക്ഷന്മാർ, നഗരസഭ കൗൺസിലർമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ശരത്ത് ജി റാവു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അജി പി .എൻ, ആർ.എം.ഒ ഡോ. പ്രീതി, അർബൻ വെൽനസ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ലൂസമ്മ, നഗരസഭാ സെക്രട്ടറി ബിജുമോൻ ജേക്കബ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, അർബൻ കോർഡിനേറ്റർ കെവിൻ ജോർജ്, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.