തൊടുപുഴ: ജില്ലയിൽ ആരോഗ്യവകുപ്പ് നടത്തുന്ന വീക്കിലി വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം പുറപ്പുഴ പഞ്ചായത്തിലെ തെങ്ങുംപള്ളി പ്രദേശത്തെ ഹോട്ട് സ്‌പോട്ടായി കണ്ടെത്തി. ഹൈറിസ്‌ക് പ്രദേശമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരം സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവയ്ക്കുള്ള സാദ്ധ്യത കൂടുതലായിരിക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മനോജ്. എൽ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജോബിൻ ജി ജോസഫ് എന്നിവർ അറിയിച്ചു.