consumerday1
ദേശീയ ഉപഭോക്തൃ അവകാശ ദിനാഘോഷം ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: ദേശീയ ഉപഭോക്തൃ അവകാശദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പാരീഷ് ഹാളിൽ ജില്ലാ കളക്ടർ ഷീബാ ജോർജ് നിർവഹിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർഥികൾക്ക് ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെക്കുറിച്ചും ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി.
'ഇകൊമേഴ്‌സിന്റെയും ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃസംരക്ഷണം' എന്ന വിഷയത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉപന്യാസ മത്സരം നടത്തി. പരിപാടിയിൽ ജില്ലാ സപ്ലൈ ഓഫീസർ ലീലാകൃഷ്ണൻ വി.പി, താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചൻ, ഉപഭോക്ത്യ അവകാശ മേഖല ഉദ്യോഗസ്ഥർ, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, സ്‌കൂൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.