bank

ചെറുതോണി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള ബാങ്ക് റിട്ടയറിസ് അസോസിയേഷന്റെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് കേരള ബാങ്ക് ആസ്ഥാനങ്ങൾക്ക് മുന്നിൽ നടത്തുന്ന ധർണയുടെ ഭാഗമായി ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള ബാങ്ക് ഇടുക്കി സി.പി.സിയുടെ മുന്നിൽ ധർണ്ണ നടന്നു. ജില്ലാ പ്രസിഡന്റ് എ.പി. ബേബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗവും ഐ.എൻ.ടി.യു.സി നേതാവുമായ എ.പി. ഉസ്മാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോർജ് ജോൺ സ്വാഗതം പറഞ്ഞു.. ജലാലുദ്ദീൻ കെ.എം, ഗ്രേസി കെ.ജെ, തോമസ് സെബാസ്റ്റ്യൻ, പി.എം. ജോസഫ് എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരത്തിന്റെ അടുത്ത പടിയായി ഫെബ്രുവരി 14ന് സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.