rdinesan

പീരുമേട്: പീരുമേട് പഞ്ചായത്തിൽ വികസന സെമിനാർ നടന്നു. പഞ്ചായത്ത് പ്രസിഡന്റ്. ആർ ദിനേശൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയക്ക് ഊന്നൽ നൽകുന്ന നയമാണ് പഞ്ചായത്ത് സ്വീകരിച്ചിട്ടുളളത്.ജൈവ കൃഷി പ്രോത്സാഹി പ്പിക്കാനും, ഫാം ടൂറിസം വളർത്താനും, പ്ലാന്റേഷൻമേഖലയിൽ ടൂറിസവുമായിചേർന്ന് പ്രോത്സാഹിപിക്കാനും, ജൈവ പച്ചക്കറി വികസനത്തിന് ഉദ കുന്ന പദ്ധതികളാണ് കാർഷികമേഖലയിൽ നടപ്പിലാക്കാൻ പഞ്ചായത്ത് ഉദ്ദേശിയുന്നത്.മൃഗസംരക്ഷണത്തിനും, ക്ഷീരവികസനത്തിനു ആവശ്യമായ പദ്ധതിയും,വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം പരിപാടിയുടെ ഭാഗമായുള്ള എല്ലാസേവനവും പഞ്ചായത്ത് നടപ്പിലാക്കാൻ തീരുമാനിച്ചു.പതിനാല് വർക്കിങ്ങ് ഗ്രൂപ്പായി തിരിഞ്ഞ് അംഗങ്ങൾ ചർച്ച ചെയ്തു
പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എ.ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ധനകാര്യ സ്റ്റാന്റിങ്ങ് കമിറ്റി ചെയർമാൻ എൻ.സുകുമാരി, വികസനരേഖ, കരട് പദ്ധതിരേഖയും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ.ജെ.തോമസ് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി നജീം എന്നിവർ സംസാരിച്ചു.