പീരുമേട് : രണക്കല്ല് ആരോഗ്യ വകുപ്പിന്റെ സബ് സെന്ററിന്റെ പരിസരത്ത് പുലിയെന്ന് സംശയിക്കുന്ന വന്യമൃഗത്തിന്റെ കാൽപാട് കണ്ടത് ആ നാട്ടുകാരിൽ ഭീതിപരത്തി. ഇന്നലെ രാവിലെ 11 ന് ഈ പ്രദേശത്തെ കുട്ടികൾക്ക് കുത്തിവയ്പ്പിനായി സെന്റർ തുറക്കാൻ എത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരും നാട്ടുകാരുമാണ് കാൽപ്പാടുകൾ ആദ്യം കണ്ടത്.തുടർന്ന് നാട്ടുകാർ പരിസര പ്രദേശങ്ങളിലും മറ്റും തിരച്ചിൽ നടത്തി.ഉടൻ തന്നെ ജനപ്രതിനിധികളെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചു.തുടർന്ന് വനപാലകർ നടത്തിയ നിരീക്ഷണത്തിൽ കാൽപ്പാദം പൂച്ച പുലിയുടെതെന്ന് സ്ഥിതീകരിക്കുകയായിരുന്നു. പെരിയാർ കടുവാ സങ്കേതത്തിൽപ്പെട്ട പ്രദേശമാണ് അരണക്കൽ. വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ വിധിധ പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ കാലങ്ങളായി വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. നിരവധി വളർത്ത് മൃഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്.ഈ പ്രദേശങ്ങളിൽ ഇതിന് മുൻപ് പുലിയുടെയും കടുവയുടേയും, സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്.