തൊടുപുഴ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ(സിജി) ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി പരിശീലന പരിപാടി ശനിയാഴ്ച രാവിലെ 9.30 മുതൽ കാരിക്കോട് നൈനർ പള്ളി ഹാളിൽ നടക്കും. സിജി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'വിജയം' പദ്ധതിയുടെ ഭാഗമായാണ് പരിപാടി. കുട്ടികളിൽ പരീക്ഷ കാലഘട്ടങ്ങളിൽ രൂപപ്പെടുന്ന ഭയം, ആകുലത എന്നിവ ഇല്ലാതാക്കി അവരെ പരീക്ഷയിൽ ഉന്നത വിജയത്തിൽ എത്തിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വക്കുന്നത്. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. 9496007106, 73569 65657 എന്നീ വാട്ട്‌സ് ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നത് ആണ്.