കട്ടപ്പന: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയും കട്ടപ്പന ടീച്ചേഴ്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ബിസോയി ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. നാളെ രാവിലെ 9.30ന് നടക്കുന്ന പൊതുസമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. ടീച്ചർ ഓഫ് ദ ഇയർ അവാർഡ് വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്.എസ്.എസി.ലെ പ്രിൻസിപ്പൽ റോസമ്മ സെബാസ്റ്റ്യന് സമ്മാനിക്കും. കട്ടപ്പന നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷൻ സിബി പാറപ്പായി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സർവീസിൽ നിന്ന് വിരമിക്കുന്ന 15 അദ്ധ്യാപകരെ ചടങ്ങിൽ ആദരിയ്ക്കും. ചെമ്മണ്ണാർ സെന്റ് സേവ്യേഴ്‌സ് എച്ച്.എസ്.എസിന് എക്‌സലൻസ് അവാർഡും സമ്മാനിക്കുമെന്ന് ഫ്രാൻസിസ് തോട്ടത്തിൽ, സിബി ജോസ്, കെ.സി. മാണി, സലോമി ജോസഫ് എന്നിവർ പറഞ്ഞു.