
തൊടുപുഴ: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ആരംഭിക്കുന്ന നിക്ഷേപസഹകരണ യജ്ജത്തിന്റെ ഭാഗമായി തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ സഹകരണ നിക്ഷേപ ക്യാമ്പയിൻ ആരംഭിച്ചു. നിക്ഷേപ ക്യാമ്പയിന്റെ ഉദ്ഘാടനം ഇടുക്കി എ.ഡി.എം ഷൈജു പി. ജേക്കബ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, ഡയറക്ടർ റോബി സിറിയക്. സെക്രട്ടറി വി.ടി. ബൈജു, ബാങ്ക് ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു. നിക്ഷേപങ്ങൾക്ക് 9.5 ശതമാനം വരെ പലിശ നൽകുന്നു. ബാങ്കിൽ എ.ടി.എം/സി.ഡി.എം, മൊബൈൽ ബാങ്കിംഗ്, ആർ.ടി.ജി.എസ്/ നെഫ്‌റ്റ്, ഡെയിലി കളക്ഷൻ ഡെപ്പോസിറ്റ്, തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. 99 മാസം കൊണ്ട് ഇരട്ടി ആകുന്ന നിക്ഷേപ പദ്ധതി ആരംഭിക്കാനും തീരുമാനിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.