തൊടുപുഴ: യു.എ.ഇ അജ്മാനിൽ റിയൽ എസ്റ്റേറ്റ് കേസിൽ നിയമ കുരുക്കിൽപ്പെട്ട് വർഷങ്ങളോളം കുടുങ്ങിക്കിടന്ന കട്ടപ്പന സ്വദേശി ജോയൽ മാത്യു വിന് ഡീൻ കുര്യാക്കോസ് എംപിയുടെ ഇടപെടലിൽ മോചനം. വിഷയവുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് അധികാരികളുമായി സംസാരിക്കുന്നതിന് എംപി ദുബായ് ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാട്, ദുബായ് ഇൻകാസ് കണ്ണൂർ ജില്ലാ സെക്രട്ടറി അഖിൽ തൊടീക്കളം, ഇൻകാസ് ഇടുക്കി ജില്ലാ കമ്മിറ്റി ഭാരവാഹികൾ എന്നിവരെ ഏൽപ്പിക്കുകയും തുടർന്ന് അവരുടെ കൃത്യമായ ഇടപെടലുകൾ നിമിത്തം വലിയൊരു തുക ഒഴിവാക്കി ലഭിക്കുകയുമാണുണ്ടായത്. അധികാരികൾ ആവശ്യപ്പെട്ട ബാക്കി തുക സുമനസുകളുടെ സഹായത്താൽ സ്വരൂപിക്കുകയും ബന്ധപ്പെട്ട ദുബായ് റിയൽ എസ്റ്റേറ്റ് ഓഫീസ് അധികൃതർക്കു ജോയലിന്റെ പിതാവിന്റെ സാന്നിധ്ദ്ധ്യത്തിൽ കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ജോയലിന് എതിരെ അജ്മാൻ മുൻസിപ്പാലിറ്റിയിൽ വർഷങ്ങളായി നിലനിന്നിരുന്ന കേസ് പിൻവലിച്ചത്. അദ്ദേഹത്തെ യു.എ.ഇ യിൽ നിയമവിധേയ താമസക്കാരൻ ആക്കുകയും ചെയ്തു.