തൊടുപുഴ : നഗരസഭയുടെ വികസന സ്തംഭനത്തിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ മേൽ ചാർത്തി രക്ഷപ്പെടാനുള്ള മുൻസിപ്പൽ ചെയർമാന്റെ നീക്കം വിലപ്പോവില്ലന്ന് മുനിസിപ്പൽ കൗൺസിലർ അഡ്വ. ജോസഫ് ജോൺ പറഞ്ഞു.വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പ്രാവർത്തികമാക്കാനും ഭരണ നേതൃത്വത്തിന് ഇച്ഛാശക്തി ഇല്ലാത്തതാണ് യഥാർത്ഥ പ്രതിസന്ധി.

മങ്ങാട്ടുവല ബസ്റ്റാൻഡ് കഴിഞ്ഞ മൂന്നുവർഷമായി ഉപയോഗിക്കാതെ അനാഥമായി കിടക്കുന്നത് മൂലം വാടക ഇനത്തിൽ മാത്രം പ്രതിവർഷം ഓരോ കോടി രൂപ നഷ്ടപ്പെടുത്തിയിട്ട് ഭരണത്തിന് നേതൃത്വം വഹിക്കുന്ന ചെയർമാന് ഈ വീഴ്ച ഉദ്യോഗസ്ഥരുടെ മേൽ കെട്ടിയേൽപ്പിക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ല. ഈ കോംപ്ലക്‌സിലെ മുറികൾ ലേലം ചെയ്താൽ ലഭിക്കുന്ന ഡെപ്പോസിറ്റ് തുക കൊണ്ട് ഇതിനായി എടുത്തിട്ടുള്ള വായ്പ മുഴുവൻ തിരിച്ചടയ്ക്കാൻ കഴിയും. മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ കംഫർട് സ്റ്റേഷൻ നിർമ്മാണം ആരംഭിച്ചിട്ട് നാലുവർഷം കഴിഞ്ഞു. നഗരത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ പദ്ധതിയിടാത്തത് കാര്യക്ഷമത ഇല്ലായ്മയുടെ പ്രകടമായ ഉദാഹരണമാണ്.

നഗരത്തിലെ മാലിന്യനീക്കം പൂർണമായി നിർത്തിയതിന്റെ ഫലമായി മാലിന്യം നാട് നീളെ കൂട്ടിയിട്ട് കത്തിക്കുകയാണ്. തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ഒരു വികസന പ്രവർത്തനങ്ങളും നടക്കാത്ത മൂന്നു വർഷമാണ് അവസാനിച്ചത്. മുനിസിപ്പൽ റോഡുകൾ എല്ലാം കുണ്ടും കുഴികളുമായി കിടക്കുകയാ

ണെന്നും അദ്ദേഹം പറഞ്ഞു.