തൊടുപുഴ: ദേശീയ റോഡ് സുരക്ഷാ വാരാചരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ ന്യൂമാൻകോളേജ് എൻ.എസ്.എസ് യൂണിറ്റ്, മോട്ടോർ വാഹന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവ ചേർന്ന് ജില്ലാ യൂത്ത് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി ആർ.ടി.ഒ. പി.എം. ഷബീർ ഉദ്ഘാടനം ചെയ്തു. ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. കെ.കെ. രാജീവ് ആമുഖപ്രസംഗം നടത്തി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി.ജെ. അജയൻ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജയചന്ദ്രൻ എന്നിവർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ സ്വാഗതവും, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ നോയൽ റോസ് നന്ദിയും പറഞ്ഞു. തുടർന്ന് തൊടുപുഴ മങ്ങാട്ടുകവല മേഖലയിൽ വോളന്റിയർമാർ ട്രാഫിക് ബോധവൽക്കരണ പ്രചരണം നടത്തി.