kmly

കുമളി: മകരവിളക്ക് മണ്ഡല പൂജയിൽ ഭക്തജനത്തിരക്കേറിയതോടെ കുമളി കനത്ത ഗതാഗത കുരുക്കിലേയ്ക്ക്. മകര വിളക്കിനോട് ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കുമളി ഹോളിഡേ ഹോം ജംഗ്ഷൻ മുതൽ തേക്കടി കവല വരെ പാർക്കിംഗ് നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ കൊട്ടാരക്കര ദിൻന്ധുക്കൽ ദേശീയപാതയിലെ കുമളിയിൽ മണിക്കൂറുകളോളം ഗതാഗത ക്കുരുക്കുണ്ടാകുവാൻ സാധ്യതയുണ്ട്. ചിപ്‌സും ഹലുവയും മറ്റും വിൽക്കുന്ന നുറ് കണക്ക് താത്ക്കാലിക കടകളാണ് ഹോളിഡേ ഹോം മുതൽ തമിഴ് നാട് അതിർത്തി വരെ റോഡിന്റെ ഇരുവശങ്ങളിലുമായുള്ളത്.
ഈ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ തലങ്ങും വിലങ്ങുമിട്ട് ഗതാഗത തടസമുണ്ടാക്കുന്നത് നിത്യ സംഭവമാണ്. ട്രാഫിക് നിയന്ത്രിക്കാൻ പൊലിസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും തീർത്ഥാടകരെ കടകളിലേയ്ക്ക് വിളിച്ചു കയറ്റാൻ കടയുടമകൾ നിയോഗിച്ചിട്ടുള്ള തൊഴിലാളികളാണിപ്പോൾ വാഹനങ്ങൾ നിയന്ത്രിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ തൊഴിലാളികളും തീർത്ഥാടകരുമായെത്തുന്ന വാഹനങ്ങള്‌ടെ ഡ്രൈവർ മാരും നിരസിക്കയാണ് ചെയ്യുന്നത്. തമിഴ്‌നാട് , കർണ്ണാടക , ആന്ധ്രാ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാണ് തീർത്ഥാടകരും ഡ്രൈവർമാരും. ഇവർ കേരള പൊലീസിന്റ നിർദ്ദേശങ്ങൾ പാലിക്കാറില്ല. വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യിക്കാൻ തൊഴിലാളികൾ സദാസമയം റോഡിൽ തന്നെയുണ്ട്. റോഡിൽ ഇറങ്ങിയുള്ള ക്യാൻവാസിങ് പാടില്ലായെന്ന് കുമളി എസ്.എച്ച്. ഒ
ജോബിൻ ആന്റെണി കടകളിൽ കയറി നിർദേശം നൽകിയിട്ടും പാലിക്കുന്നില്ല. കടകൾക്കു അഭിമുഖമായി തിരിച്ചിടുന്ന വാഹനങ്ങൾ തിരികെ പോകാൻ റിവേഴ്‌സ് എടുക്കുമ്പോഴാണ് ഗതാഗത തടസങ്ങൾ രൂക്ഷമാകുന്നത്.
ഹോളിഡേ ഹോം മുതൽ തേക്കടി കവല വരെയുള്ള വാഹന പാർക്കിംഗിന് താൽക്കാലിക സംവിധാനം
മൊരുക്കുകയോ അനധികൃത പാർക്കിംഗ് നിരോധിക്കുകയോ ചെയ്യണ്ടതായുണ്ട്. ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ സ്വാധിനിച്ചാണ് താത്ക്കാലിക കടകൾക്കു മുന്നിൽ പാർക്കിംഗ് സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു.