കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്‌നാട് ഇന്നലെയും വെള്ളം കൊണ്ടുപോകാൻ തുടങ്ങിയില്ല. ജലനിരപ്പ് 138.50 അടിയിൽ എത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ മഴ പെയ്തില്ലെങ്കിലും അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 1167 ഘനയടിയായി തുടരുകയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിൽ എത്തിയപ്പോൾ തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രത നിർദേശം നൽകിയിരുന്നു. ഇന്നലെ തേക്കടിയിലും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലും മഴ രേഖപെടുത്തിയിട്ടില്ല.