ഇടുക്കി: ചെന്നൈയിൽ നടക്കുന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ടീം സെലക്ഷൻ ട്രയൽസ് ഇന്ന് നടത്തും. രാവിലെ ഒമ്പത് മണിക്ക് ബാസ്‌ക്കറ്റ് ബോൾ (പെൺകുട്ടികൾ) ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബാസ്‌ക്കറ്റ് ബോൾ കോർട്ടിലും വോളിബോൾ (പെൺകുട്ടികൾ) തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും ഖോഖോ(ആൺകുട്ടികൾ) ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലും നടക്കും. 2005 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം അണ്ടർ 18 ടീം സെലക്ഷനിൽ പങ്കെടുക്കേണ്ടത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്‌കൂൾ അല്ലെങ്കിൽ കോളേജ് ബോണൈഫഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ട്രയൽസിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712331546, 04712330167.