ഇടുക്കി: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അടിമാലി ശിശു വികസന പദ്ധതി ഓഫീസിലെ ആവശ്യത്തിന് വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടാക്‌സ് പെർമിറ്റും ഏഴ് വർഷത്തിൽ കുറഞ്ഞപഴക്കവുമുള്ള വാഹനം (ജീപ്പ് അല്ലെങ്കിൽ കാർ) ഫെബ്രുവരി മുതൽ ഒരു വർഷത്തേക്ക് ലഭ്യമാക്കാൻ താൽപ്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവർക്ക് മുദ്ര വച്ച ടെൻഡറുകൾ സമർപ്പിക്കാം.
ടെൻഡർ ഫോമുകൾ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റ മുകൾനിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ വാങ്ങാം. ടെൻഡറുകൾ 29ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. വാഹനത്തിന് ടാക്‌സി പെർമിറ്റ് ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. വാഹനത്തിന്റെ ആർ സി ബുക്ക്, പെർമിറ്റ്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെൻഡറിനോടൊപ്പം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04864223966