അടിമാലി : പഴമ്പിള്ളിച്ചലിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പഴംപിള്ളി
ച്ചാൽ സ്വദേശികളായ പടിയറയിൽ വിഷ്ണു (35), വിലങ്ങുകല്ലിങ്കൽ സിറിൽ ( 32 ) എന്നിവരെയാണ് അടിമാലി പോപൊലീസ് ഇന്നലെ ഉച്ചയോടെ പടിക്കപ്പിൽ നിന്നും അറസ്റ്റ് ചെയ്തത്.സംഭവത്തിൽ കുത്തേറ്റ പഴംപിള്ളിച്ചാൽ സ്വദേശി വേലായുധൻ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ എട്ടിന് പുലർച്ചെ പഴംപിള്ളിച്ചാലിൽ വെച്ചായിരുന്നു സംഭവം.പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി.