മൂന്നാർ: കുടുംബവഴക്ക് അന്വേഷിക്കാൻ പോയ എ.എസ്.ഐയ്ക്ക് പട്ടി കടിയേറ്റു. ദേവികുളം പൊലീസ് സ്റ്റേഷനിലെ സന്തോഷ് ബാബുവിനാണ് (40) നായുടെ കടിയേറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ദേവികുളം ഇരച്ചിൽപാറയിലെ വീട്ടിൽ വഴക്ക് നടക്കുന്നെന്ന് കൺട്രോൾ റൂമിൽ ഫോൺ വന്നതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കാലിലാണ് വീട്ടുടമയുടെ വളർത്തു നായ ഓടിച്ചിട്ട് കടിച്ചത്. പരിക്കേറ്റ സന്തോഷ് ബാബു അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.