youthkumaly
യൂത്ത്കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കുമളിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം

കുമളി: യൂത്ത് കോൺഗ്രസ് പ്രവർത്തകനുനേരേയുണ്ടായ ആക്രമണത്തിൽ കുമളി പൊലീസ് രപേർക്കെതിരെ കേസെടുത്തു. കുമളിയിലെ സി.പി.എം. പ്രവർത്തകരായ നിഖിൽ , രാജൻ എന്നിവരും കണ്ടാലറിയാവുന്ന അഞ്ച് പേർ ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച്ച രാത്രിയാണ് കുമളി മൂന്നാം മൈൽ പള്ളിക്കു സമീപത്തു വെച്ച് ജോബിനു നേരേ സംഘം ചേർന്നുള്ള ആക്രമണം ഉണ്ടായത്.ജീപ്പിലെത്തിയ ആക്രമി സംഘം ആണി തറച്ച പട്ടിക കൊണ്ട്
യൂത്ത്കോൺഗ്രസ് പ്രവർത്തകൻ ജോബിന്റെ കാല് തല്ലി ഒടിക്കുകയായിരുന്നു. സി.പി.എം ന് എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ ജോബിന്റെ പേരിൽ ലോക്കൽ കമ്മറ്റി പൊലീസിൽ പരാതി നൽകിയിരുന്നു.
അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജോബിനെ ഡീൻ കുര്യാക്കോസ് എം. പി സന്ദർശിച്ചു.
ജോബിനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി.