
കിളിയാർകണ്ടം : ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. 15 ന് സമാപിക്കും. ഇന്ന് രാവിലെ പതിവ് പൂജകൾ, 8 ന് പന്തീരടി പൂജ, പൊങ്കാല, കലശാഭിഷേകം, ശ്രീഭൂതബലി, ഉച്ചപൂജ, 12.30 ന് അന്നദാനം, വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് വിളക്കിനെഴുന്നള്ളിപ്പ്, 7.30 ന് അത്താഴപൂജ.
13 ന് രാവിലെ പതിവ് പൂജകൾ, 8 ന് പന്തീരടി പൂജ, കലശാഭിഷേകം, ശ്രീഭൂതബലി, ഉച്ചപൂജ, 12.30 ന് അന്നദാനം, വൈകിട്ട് 6.30 ന് ദീപാരാധന, 7.30 ന് അത്താഴപൂജ, ശ്രീഭൂതബലി.
14 ന് രാവിലെ പതിവ് പൂജകൾ, 8 ന് പന്തീരടിപൂജ, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര, വൈകിട്ട് 6.30 ന് ദീപാരാധന, 7.30 ന് അത്താഴപൂജ, 8 ന് പള്ളിവേട്ട പുറപ്പാട്, ഗ്രാമബലി, പള്ളിവേട്ട, 10 ന് പള്ളി നിദ്ര
15 ന് മകരവിളക്ക് മഹോത്സവം. രാവിലെ പതിവ് പൂജകൾ, 8 ന് പന്തീരടി പൂജ, കലശാഭിഷേകം, ഉത്സവബലി, 10.30 ന് ഉച്ചപൂജ, 12.30 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 4.30 ന് ആറാട്ട് പുറപ്പാട്, 5 ന് ആറാട്ട്, 6 ന് ആറാട്ട് ഘോഷയാത്ര, 6.30 ന് ആറാട്ട് എതിരേൽപ്പ്, കൊടിയിറക്ക്, ആറാട്ട് സദ്യ, രാത്രി 9 ന് വലിയ ഗുരുതി.