തൊടുപുഴ: രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പന്തം കൊളുത്തി പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു .തുടർന്ന് നടന്ന പ്രതിഷേധ സംഗമം റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. പ്രകടനത്തിലും യോഗത്തിലും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ .ജോൺ ,സംസ്ഥാന സെക്രട്ടറിമാരായ ജോബിൻ മാത്യു, അരുൺ പൂച്ചക്കുഴി, ജില്ലാ വൈസ് പ്രസിഡന്റുമാരായ അനുഷ്വൽ ആന്റണി , ശാരി ബിനുശങ്കർ,ടോണി തോമസ്, ബിലാൽ സമദ്,അസ്സലാം ഷാനുമോൻ എം എസ് എന്നിവർ സംസാരിച്ചു.