രാജാക്കാട്:രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ വാർഷികം അഭേരി 2024 ആരംഭിച്ചു.3 ദിവസങ്ങളിലായി നടക്കുന്ന വാർഷികം ഇന്ന് സമാപിക്കും. പി.ടി.എ പ്രസിഡന്റ് എൻ.ആർ സുഭാഷ് അദ്ധ്യക്ഷത വഹിച്ച വാർഷിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം ചെയ്തു.ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ മുഖ്യപ്രഭാഷണം നടത്തി.നിർമ്മാണം പൂർത്തിയാക്കിയ സോളാർ പദ്ധതിയുടെയും,സ്‌കൂൾ അങ്കണം ടൈൽ വിരിച്ച് നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഉഷാകുമാരി മോഹൻകുമാർ നിർവ്വഹിച്ചു.ഹെഡ്മിസ്ട്രസ് എസ്.ബിന്ദു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.കെ ആറ്റ്‌ലി നന്ദിയും അർപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ പി.സി പത്മനാഭൻ റിപ്പോർട്ട് അവതരിപ്പിച്ചു.മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ് ബിജു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി സുബീഷ്,ടി.കെ സുജിത്,എസ് എം സി ചെയർമാൻ പി.എസ് സുനിൽകുമാർ, എം.പി.റ്റി.എ പ്രസിഡന്റ് ഷിജി ജെയിംസ്, സ്‌കൂൾ ലീഡർ എൻ എസ് ഐശ്വര്യ, സിന്ധു ഗോപാലൻ,ഡിമോൺസി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയുംസ്‌കൂളിന് വേണ്ട സഹായങ്ങൾ നൽകിയ പൂർവ്വ വിദ്യാർത്ഥി സംഘടനകളേയും ആദരിച്ചു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. ഇന്ന് രാവിലെ 9.30 ന് നടക്കുന്ന കിഡ്‌സ് ഫെസ്റ്റ് സിനിമ നടൻ കൊച്ചിൻ ബിജു ഉദ്ഘാടനം ചെയ്തു.