തൊടുപുഴ ? രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പുതിയ സംരംഭമായ ഭഗവാന്റെ മുദ്രയോടു കൂടിയ സ്വർണ്ണം പൂശിയ ലോക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ക്ഷേത്രം കൊടിമരച്ചുവട്ടിൽ വെച്ചു നടത്തും. വിതരണ ഉദ്ഘാടനം ധനലക്ഷ്മി ബാങ്ക് ചെയർമാൻ ശ് കലഞ്ഞൂർ മധു നിർവഹിക്കും. പരിപാടിയിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു. ബാലരൂപനായ ഭഗവാൻ ശ്രീകൃഷ്ണൻ പുള്ളിനെ ചുണ്ടുകീറുന്ന മുദയും തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഗോപുരവും ചേർത്ത് രൂപകല്പന ചെയ്ത ലോക്കറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് മാനേജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, ക്ഷേത്രം രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ, ക്ഷേത്രം മാനേജർ ബി. ഇന്ദിര എന്നിവർ അറിയിച്ചു. കുട്ടികൾക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചിൽ, വിട്ടുമാറാത്ത ബാലരോഗങ്ങൾ തുടങ്ങിയ ബാലപീഡകൾ മാറ്റുന്നതിനു വേണ്ടി പുള്ളും പ്രാവും സമർപ്പിക്കുന്നത് ഇവിടെ മാത്രം കണ്ടുവരുന്ന വിശേഷപ്പെട്ട വഴിപാടാണ്.