തൊടുപുഴ: ദേശീയ രാഷ്ട്രീയത്തിൽ ബി ജെ പിക്കെതിരായ ബദലിന് നേതൃത്വം നൽകാൻ കോൺഗ്രസിനു മാത്രമേ കഴിയൂ എന്നും ഈ രാഷ്ട്രീയ യാഥാർഥ്യത്തിന് നേരെ സി പി എം പുറം തിരിഞ്ഞു നിൽക്കുകയാണന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയർത്തി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയെ ബി ജെ പി രാഷ്ട്രീയവൽകരിച്ചിരിക്കുകയാണന്നും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലന്ന കോൺഗ്രസ് നിലപാട് പ്രാധാന്യം നിറഞ്ഞതാണന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എച്ച് സുധീർ അദ്ധ്യക്ഷത വഹിച്ചു. ജന.സെ
ക്രട്ടറി ഇ.എ.എം അമീൻ സ്വാഗതം പറഞ്ഞു. റോജി എം ജോൺ എം എൽഎ മുഖ്യാതിഥിയായി പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം സലിം, ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ, ജനറൽ സെക്രട്ടറി കെ എസ് സിയാദ്, ട്രഷറർ ടി കെ നവാസ്, ജില്ലാ ഭാരവാഹികളായ ഗഫൂർ കട്ടപ്പന, പി എൻ സീതി, കെ എം സലിം, വി എം റസാഖ്, എ എം ഹാരിദ്, എം എ കരിം, പി എ ബഷീർ, കെ എ യൂനുസ്, എം കെ നവാസ്, ഇബ്രാഹിം ഇഞ്ചക്കുടി, മുഹമ്മദ് ഷെഹിൻഷ, നൗഫൽ സത്താർ, നിസാർ വി എ , ഷിജാസ് കാരകുന്നേൽ, പി എ കബീർ, ഷാമൽ അസീസ്, അനസ് കോയാൻ, ഷഫീഖ് പനക്കൽ, റ്റി എസ് അലിയാർ, സി ജെ അൻഷാദ് തുടങ്ങിയവർ സംസാരിച്ചു.