ശല്യാംപാറ: ശല്യാംപാറ എസ്. എൻ. വി യു. പി സ്കൂളിലെ പൂർവ്വവിദ്യാർത്ഥി, അദ്ധ്യാപക സംഗമമായ 'ഓർമ്മയും ഒരുമയും' ഞായറാഴ്ച്ച നടക്കും. സ്കൂളിലെ 1968-69 ബാച്ചിലെ വിദ്യാർത്ഥികളുടെയും അന്നത്തെ അദ്ധ്യാപകരുടെയും സംഗമമാണ് ഞായറാഴ്ച്ച നടക്കുന്നത്. രാവിലെ ഒൻപതിന് ആദ്യ ഹെഡ്മാസ്റ്റർ സി. കെ. നാരായണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമം സ്കൂൾ മാനേജ്മെന്റ് പ്രതിനിധിയും രാജാക്കാട് എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റുമായ എം. ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ ടീച്ചർ ഇൻ ചാർജ് ബിന്ദു കെ. ആർ മുഖ്യപ്രഭാഷണവും നടത്തും. ആദ്യഹെഡ്മാസ്റ്റർ സി. കെ.നാരായണൻ തയ്യാറാക്കിയ സ്കൂളിന്റെ തുടക്കവും നിർമ്മാണ ചരിത്രവും രേഖപ്പെടുത്തിയ പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും. പ്രോഗ്രാം കോർഡിനേറ്റർ സി. സി. ജോൺ സ്വാഗതം പറയും. തുടക്കക്കാലത്തെ അദ്ധ്യാപകൻ എ. കെ. പ്രഭാകരൻ, പൂർവ്വ വിദ്യാർത്ഥി ഒ. യു. ജോസ്, പി. ടി. എ പ്രസിഡന്റ് ഹംസ എന്നിവർ പ്രസംഗിക്കും.