ഇടുക്കി: അപ്പർ പ്രൈമറി സ്‌ക്കൂളിലേക്ക് കേരള സർക്കാർ അംഗീകരിച്ച ഹിന്ദി അദ്ധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ കൂടി ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബി.എ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും.പ്രായപരിധി 17 നും 35 ഇടക്ക് ആയിരിക്കണം. ജനുവരി 25 ന് മുൻപായി അപേക്ഷ ലഭിക്കണം. പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. 04734296496, 8547126028 ൽ ബന്ധപ്പെടുക.