ഇടുക്കി: കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്‌സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് 19ന് രാവിലെ 10 ന് കോളേജിൽ നടക്കുന്ന വാക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kau.in,www,cohvka.kau.in വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ 0487 2438302എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.