ഇടുക്കി: കേരള കാർഷിക സർവ്വകലാശാല ഇ-പഠന കേന്ദ്രം 'കൂൺ കൃഷി' എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് ഫെബ്രുവരി 2 ന് ആരംഭിക്കും. . താൽപ്പര്യമുള്ളവർ ഫെബ്രുവരി 1 നകം ഈ കോഴ്‌സിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 20 ദിവസം ദൈർഘ്യമുള്ള കോഴ്‌സ് പൂർണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. . കമ്പ്യൂട്ടർ ഉപയോഗിച്ചോ സ്മാർട്ട് ഫോൺ ഉപയോഗിച്ചോ പഠനം നടത്താവുന്നതാണ്. . www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക് ചെയ്ത് പരിശീലന കോഴ്‌സിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് ഫെബ്രുവരി 2 മുതൽ 'പ്രവേശനം' എന്ന ബട്ടൺ ക്ലിക് ചെയ്ത് യുസർ ഐ ഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാവുന്നതാണ്‌ .