പീരുമേട്: സത്രം പുല്ലുമേട് വഴി ഈ തീർത്ഥാടന കാലത്ത് ശബരിമലയിൽ വെള്ളിയാഴ്ച വരെഎത്തിയ തീർത്ഥാടകർ 129725 ആണ്, മുൻവർഷം45636 ആയിരുന്നു. ഈ വർഷം ഇതുവഴിശബരിമലയിലേക്ക് ഭക്തജന പ്രവാഹം തന്നെയായിരുന്നു.
വൻതോതിൽ അയ്യപ്പ ഭക്തന്മാരുടെ വരവോടുകൂടി സത്രത്തിലെ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ അപര്യാപ്തമായി.
വണ്ടിപ്പെരിയാർ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ 20 ടോയ്‌ലറ്റുകളും, ദേവസ്വം ബോർഡിന്റെ5 ടോയ്‌ലറ്റ് മാണുള്ളത്. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതിനാൽ ഇത് വളരെ പരിമിതമാണ്. ടോയ് ലറ്റിലേക്ക് ആവശ്യമായ വെള്ളം എത്തുന്നില്ല. മൂന്ന് ടാങ്കുകളിൽ രണ്ടെണ്ണം നിലത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ ടോയ് ലെറ്റിലേക്ക് വെള്ളം കയറുന്നില്ല. ടോയ് ലറ്റ് വൃദ്ധിഹീനമായി കിടക്കുന്നു. വാട്ടർ ടാങ്ക് കോൺക്രീറ്റ് കെട്ടിടത്തിനു മുകളിലോ, ഇരുമ്പു കേഡറിറലോസ്ഥാപിച്ചാൽ ടോയ് ലെറ്റിലേക്ക് വെള്ളം കിട്ടും. നിലത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ ടോയിലറ്റിൽ വെള്ളം ലഭിക്കുന്നില്ല. കുടിക്കാനുള്ള ശുദ്ധജലത്തിന് ഒരു കുഴൽ കിണർ സ്ഥാപിച്ചാൽ സ്ഥിരമായിശുദ്ധജല ദൗർലഭ്യം ഒഴിവാക്കാനാകും. ഇപ്പോൾകൂടി വെള്ള പ്രശ്‌നവും നിലനിൽക്കുന്നു. സത്രത്തിലെ പൊലീസ് എയ്‌സ്‌പോസ്റ്റിൽ 30 ൽ പ്പരം പൊലീസ് ഉദ്യോഗസ്ഥർ പരിമിത സൗകര്യങ്ങൽ ജോലി ചെയ്യുന്നു. വിശ്രമിക്കാൻ അസൗകര്യങ്ങളുടെ നടുവിലാണ് വിശ്രമം.ഇവർക്കും തീർത്ഥാടകർ ഉപയോഗിക്കുന്ന ടോയ് ലറ്റിൽ വേണം പോകാൻ. അന്യ സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന തീർത്ഥാടകർക്ക് വിരിവയ്ക്കാൻ വേണ്ട സൗകര്യമില്ല. ദേവസ്വം ബോർഡിന്റെ കെട്ടിടവും, പഞ്ചായത്തിന്റെ 2 ഷെഡുകളുമാണുള്ളത്. പഞ്ചായത്ത് ഒരുക്കുന്ന സൗകര്യങ്ങൾ അറുപത് ദിവസങ്ങൾ കഴിയുമ്പോൾ പൊളിച്ച് നീക്കേണ്ടി വരുന്നു. സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകളും, വിരി പന്തലുകളും പഞ്ചായത്തിനു സ്ഥാപിക്കാൻ കഴിയുന്നില്ല . ദേവസ്വം ബോർഡിന്റെ അധീനതയിൽ പത്തേക്കർസ്ഥലമുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഈ സ്ഥലം പൂർണ്ണമായും വിട്ടുനൽകുന്നില്ല. രണ്ടു മണി വരെയാണ് ഇപ്പോൾ തീർത്ഥാടകരെ പുല്ലുമേട്ടിലേക്ക് കയറ്റിവിടുന്നത് അത് നാലുമണി വരെയായി ഉയർത്തിക്കൊണ്ട് അയ്യപ്പഭക്തരുടെ യാത്രക്ക് പുല്ലുമേട്ടിലും സന്നിധാനം വരെയുള്ള ഭാഗങ്ങളിൽ ലൈറ്റും മറ്റ് സംവിധാനങ്ങളും ഒരുക്കിയാൽ രണ്ടു മണിക്കൂർ കൂടി അയ്യപ്പഭക്തർക്ക് ഇതുവഴി പോകാനും തിരക്ക് കുറയ്ക്കാനും കഴിയും. വനത്തിനുള്ളിൽ അയ്യപ്പഭക്തർക്ക് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടാൽ അടിയന്തരമായ വൈദ്യസഹായം എത്തിക്കാൻ പരിമിതികൾ ഉണ്ട്. വൈദ്യ സഹായകേന്ദ്രം ആകെയുള്ളത് സത്രത്തിലും, പുല്ലു മേട്ടിലുമാണ്. സീതക്കുളത്ത് കൂടി വൈദ്യ സഹായ കേന്ദ്രം വേണം എന്ന് ശബരിമല തീർത്ഥാടകരുടെ നിരന്തര ആവശ്യമാണ്. ഈ സീസണിൽ ഇതുവരെ സഞ്ചരിച്ച നാല് തീർത്ഥാടകരാണ് സീത കളത്തിന് സമീപവും, പുല്ല് മേടിനു സമീപവും കുഴഞ്ഞുവീണു മരിച്ചത്.