
പീരുമേട്: താലൂക്കാശുപത്രിയിൽ പ്രസവ വാർഡിനെ കുറിച്ചുള്ള പരാതി മാറിക്കിട്ടി. ഒറ്റ ദിവസം പിറന്നത് അഞ്ച് കൺമണികൾ. ഡോക്ടറും സ്റ്റാഫും സ്ഥിരമായി ഇല്ലാത്തതിനാൽ പ്രസവ വാർഡിനെ കുറിച്ച്
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പീരുമേട് താലൂക്ക് ആശുപത്രിയുടെ സന്ദർശന വേളയിൽ മന്ത്രിയോട് പരാതി പറഞ്ഞിരുന്നെങ്കിൽ മന്ത്രിയുടെ സന്ദർശനത്തിനുശേഷം കാര്യങ്ങൾ ആകെ മാറി. ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം താലൂക്ക് ആശുപത്രി പ്രസവവാർഡിൽ പിറന്നത് അഞ്ചു കന്മണികൾ . പ്രസവ വാർഡ് ആരംഭിച്ചതിന് ശേഷം ആദ്യമാണ് ഒരു ദിവസം ഇത്രയും പ്രസവങ്ങൾ ഒന്നിച്ച് നടക്കുന്നത്. തോട്ടം തൊഴിലാളികളുടെയും, പാവപ്പെട്ടവരുടെയും ആശ്രയമായ ആതുരാലയത്തിന് മികവേകുകയാണ് പ്രസവ വാർഡിന്റെ പ്രവർത്തനം. താലൂക്ക് ആശുപതിയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടി പുതിയ പ്രസവ വാർഡ് പ്രവർത്തനം ആരംഭിച്ചെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ല എന്ന പരാതി ഉയർന്നിരുന്നു , പ്രസവ വാർഡിന്റെ സുഗമമായ പ്രവർത്തനത്തെ ഇത് പ്രതികൂലമായി ബാധിച്ചിരുന്നു . ഇതു മൂലം പ്രസവ കേസുകൾ കോട്ടയം മെഡിക്കൽ കോളേജിലേക്കും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിക്കുമായിരിന്നു പോയിരുന്നത്. ഇത് വ്യാപക പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഇടയായി. 2023 ഒക്ടോബർ17 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശനം നടത്തിയ വേളയിൽ ഈ പ്രശ്‌നം ഉയർന്നുവന്നു. മന്ത്രിയുടെ ഇടപെടലിൽ തുടർന്ന് നടന്ന യോഗത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രസവ വാർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമായി ആഴ്ചയിൽ രണ്ട് ദിവസം സീനിയർ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭിച്ചു. തുടങ്ങി അനസ്‌തേഷ്യാ വിഭാഗത്തിൽ എൻ എച്ച് എം മുഖേന ഒരു സ്ഥിരം ഡോക്ടറെയും ലഭിച്ചു ഇതോടെയാണ് ആശുപത്രിയിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണത്തിൽ വർദ്ദനവ് ഉണ്ടായത്
കൺമണികൾ അഞ്ച്
ഡിസംബറിൽ 14 പ്രസവങ്ങൾ നടന്നു 10, നോർമലും 4 സിസേറിയനും ഉൾപെടും. ജനുവരി 10 നുള്ളിൽ 7 പ്രസവങ്ങൾ നടന്നു ഇതിൽ 5 എണ്ണം സാധാരണ പ്രസവവും 2 എണ്ണം സിസേറിയനുമാണ് .
ഒൻപതാം തീയതി ഒരു ദിവസം 5 പ്രസവങ്ങൾ നടന്നു. ആശുപത്രിയിൽ പ്രസവവാർഡ് തുടങ്ങിയതിന് ശേഷം ആദ്യമാണ് ഇത്. നിലവിൽ ഇരുപതോളം ജീവനക്കാർ പ്രസവവാർഡിൽ ഉണ്ട് .